കളമശേരി: കൊച്ചിൻ ലോറി ഏജന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എ.എസ്.മൂസ സേട്ട്, ഇ.ബി.ഷംസു, എൻ.എ.അബ്ദുൾ ജലീൽ, എൻ.ഇ.അഷറഫ്, ഇ.കെ.ഷമീർ, ബഷീർ, ജോൺസൺ, എം.എ.സത്യൻ, ശക്തിമണി, മുരളി എന്നിവർ സംസാരിച്ചു. നാടക,സിനിമാ മേഖലകളിൽ മികവ് തെളിയിച്ച അസാസിയേഷൻ അംഗം എം.എസ്. അഷറഫിനെ ചടങ്ങിൽ ആദരിച്ചു.