മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റിന് പിന്നിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം സ്വദേശി മോഹൻദാസ് (70) നിര്യാതനായി. ഭാര്യ ഇന്ദിരയുടെ സംരക്ഷണയിലായിരുന്നു മോഹൻദാസ്. ഇവരുടെ പുനർവിവാഹം ആയതിനാൽ ഇരുവീട്ടുകാരും തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ല. മോഹൻദാസ് 6 മാസമായിട്ട് കിടപ്പിലായിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാറ്റ് റെസ്‌ക്യു ടീം അംഗങ്ങളായ നവാസ് പായിപ്രയും സുധീഷും കൂട്ടുകാരം ചേർന്ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.