മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാല വായന പക്ഷാചരണത്തിന്റെ ഭാഗമായി ചണ്ഡാലഭിക്ഷുകി എന്ന കൃതിയെക്കുറിച്ച് റിട്ട. അദ്ധ്യാപിക കെ.എൻ.ഐഷ മുഖ്യപ്രഭാഷണം നടത്തി. ഗോപിക ചന്ദ്രശേഖരൻ പ്രബന്ധം അവതരിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.എസ്.ഗിരിജാദേവി അദ്ധ്യക്ഷയായി. ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ പ്രൈഡ് പ്രസിഡന്റ് കുമ്പളം രവി, കെ.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകി. എം.ബി.ബി.എസിൽ ഉന്നതവിജയം നേടിയ രാഖി മാത്യു, എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഫിലോസഫിയിൽ (മഹാരാജാസ് കോളേജ്) ഒന്നാം റാങ്ക് നേടിയ വാണിജെലിൻ എന്നിവരെ ആദരിച്ചു. റിട്ട. സംസ്കൃത അദ്ധ്യാപകൻ കെ.എസ്.ശശിധരൻ, കുമ്പളം രവി, വി.ആർ.മുരുകേശൻ, ജെലിൻ കുമ്പളം, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരിജാവല്ലഭൻ, കെ.എൻ.ഷംസുദീൻ, വാണിജെലിൻ എന്നിവർ സംസാരിച്ചു.