പനങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുമ്പളം പഞ്ചായത്ത്, കൃഷിഭവൻ, കർഷകത്തൊഴിലാളികൾ എന്നിവരുടെ സംയുക്ത സഹകരണത്തിൽ വിത്ത് വിതച്ചു.
ചാത്തമ്മയിലെ പെരുമ്പള്ളി പാടശേഖരത്തിലെ കർഷകൻ പി.എക്സ്.ജോസഫിന്റെ എട്ടേക്കർ പാടശേഖരത്തിലാണ് നെൽവിത്ത് വിതച്ചത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കർമ്മിലി, കൃഷി ഓഫീസർ പി.ബി.ചാന്ദ്നി, കൃഷി അസിസ്റ്റന്റ് ശ്രീരാജ്, മേരി ധന്യ, ടി.ആർ.രാഹുൽ, എം.എം.ഫൈസൽ, എ.കെ.സജീവൻ, അജിത്ത് വേലക്കടവിൽ, മിനി അജയഘോഷ്, പി.എ.മാലിക്ക്, എം.കെ.സുപ്രൻ, സി.കെ.രാജപ്പൻ, ടി.സി.പരമേശ്വരൻ, എ.സി.ശിവദാസ് എന്നിവർ സംസാരിച്ചു.