കളമശേരി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ സംരംഭകർക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം നി‌ർവഹിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്ക്ക് ഉണ്ടാകും. വ്യവസായ വകുപ്പിന്റെ രണ്ട് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.