acci

നീലീശ്വരം: മകന്റെയൊപ്പം ബൈക്കിൽ സഞ്ചരിക്കവേ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിശ്വകർമ്മപുരം നെടുമ്പിള്ളിവീട്ടിൽ പരേതനായ ഭരതന്റെ ഭാര്യ ബീനയാണ് (56) മരിച്ചത്. മറ്റൂർ പാണ്ടവത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രേഷ്മ, രാഖിൽ. മരുമകൻ: മോനിഷി. ജൂൺ 28ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.