
കൊച്ചി: ഐ.എം.എ നിർവാഹകസമിതി അംഗമായിരുന്ന അങ്കമാലി മേക്കാട് കൂരൻ ഡോ. കെ.പി. വർഗീസ് (83) നിര്യാതനായി. നെട്ടൂർ, പനങ്ങാട് ഗവൺമെന്റ് ആശുപത്രികളിലും വിരമിച്ചശേഷം നാഷണൽ ഹെൽത്ത് മിഷനിലും ജോലിചെയ്തിരുന്നു. ഭാര്യ ഗ്രേസി വർഗീസ് കിഴക്കമ്പലം വാലയിൽ കുടുംബാംഗമാണ്. മക്കൾ: സിതാര, രാഗം ജേക്കബ്, ഡോ. ഐവിൻ വർഗീസ്. മരുമക്കൾ: ഡോ. ഷെറാജ് ജേക്കബ് (യു.എസ്.എ),
ഡോ. ജേക്കബ് എബ്രഹാം (ലിസി ഹോസ്പിറ്റൽ എറണാകുളം), പൊന്നു പോൾ ( ഇംഗ്ലണ്ട്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി ചെറിയ വാപ്പാലശേരി മാർ ഇഗ്നേഷ്യസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയിൽ .