പള്ളുരുത്തി: ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഫോർട്ടുകൊച്ചി സബ് കലക്ടർ പി.വിഷ്ണുരാജ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. രാവിലെ 10.30ന് സബ് കലക്ടറുടെ ചേമ്പറിലാണ് യോഗം. ടെട്രോപാഡ് കരാർ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ,അസി.എൻജിനിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.