ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. കർഷകസഭയോടനുബന്ധിച്ച് സുരക്ഷിത പച്ചക്കറി കൃഷിയും പരിപാലനവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വി.എഫ്.പി.സി.കെ എറണാകുളം, എടത്തല കാർഷിക കർമ്മസേന, ആലങ്ങാട് അഗ്രോ സർവീസ് സെന്റർ, ആലുവ റെയ്ഡ്കോ, കാംകോ കൂടാതെ പഞ്ചായത്തിലെ കർഷകരുടെയും സ്റ്റാളുകൾ തുറന്നിട്ടുണ്ടെന്ന് കൃഷി ഓഫീസർ അരുൺപോൾ പറഞ്ഞു.