cpm

കിഴക്കമ്പലം: കർഷകസംഘം അമ്പലമേട് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.കെ. റെജി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അബ്ദുൾ കരീം, പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അശോക കുമാർ, എൻ.ജി. സുജിത്, എൻ.കെ. ജോർജ്, അനീഷ് ഗോപി, എ.ആർ.വിലാസിനി, എ.വി. വർഗീസ്, ഉഷ വേണുഗോപാൽ, എം.കെ. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹകളായി ഷിജു പത്രോസ് (പ്രസിഡന്റ്), പി.എസ്. അനിൽകുമാർ (സെക്രട്ടറി), അരുൺകുമാർ (ട്രഷറർ) എം.കെ. ആനന്ദൻ (വൈസ് പ്രസിഡന്റ്), പി.ജെ. എബ്രഹാം (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു