
കളമശേരി: സി.എൽ.ആർ, ഡി.ആർ.ഡബ്ളിയു, അഡ്ഹോക്ക് തൊഴിലാളികൾക്ക് സ്ഥിര നിയമനം നൽകുക, സേവന വേതന കരാർ ചർച്ച തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (ബി.എം.എസ്) ഫാക്ട് ടൈംഗേറ്റിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ സത്യൻ, സി.ആർ. നന്ദകുമാർ, അജിത്, വികാസ്, സുനിൽകുമാർ, സുദർശൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ദേശീയ സമിതി അംഗം കെ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.