
കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. പന്നിയൂർ 1, കരിമുണ്ട എന്നീ ഇനത്തിൽപ്പെട്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും പച്ചക്കറിവിത്തുകളും സൗജന്യമായി വതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള പ്ലാവ്, റംബൂട്ടാൻ, മാവ്, മാങ്കോസ്റ്റിൻ,തെങ്ങിൻ തൈകൾ തുടങ്ങിയവ ഞാറ്റുവേലച്ചന്തയിലൂടെ വിറ്റഴിച്ചു.കൂടാതെ കാസർഗോഡ്, ഷിമോഗ കമുകിൻ തൈകളും കിസാൻ മിത്ര ഗ്രൂപ്പിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളായ അച്ചാറുകൾ, ചിപ്സുകൾ, ജ്യോതി വനിതാ ഗ്രൂപ്പിന്റെ വിവിധ ഇനം ജൈവ പച്ചക്കറികൾ എന്നിവയും ഞാറ്റുവേല ചന്തയോടനുബന്ധിച്ച് വിപണനം നടത്തി. വിവിധ ഇനം കാർഷികയന്ത്രങ്ങളുടെ പ്രദർശനവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സിബി പോൾ, എസ്. എം.അലിയാർ, വിത്സൻ കെ.ജോൺ, ലത ഷാജി, ടി.കെ.കുമാരി, സണ്ണി വേളൂക്കര, ഇ.എം.അനീഫ, വി.കെ.ജിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.