
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ഗ്രാമസഭയും ഞാറ്റുവേലച്ചന്തയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അംഗങ്ങളായ ബെന്നി പുത്തൻവീടൻ, ഷാനിഫ ബാബു, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ, സുബി മോൾ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ മനോജ് പദ്ധതി വിശദീകരിച്ചു. കുരുമുളക് തൈകളും പച്ചക്കറിവിത്തുകളും വിതരണം ചെയ്തു.