കൊച്ചി: കൊവിഡ് 19 നിയന്ത്രണങ്ങളാൽ വരുമാന മാർഗമില്ലാതെ കടക്കെണിയിലും ജപ്തി ഭീഷണിയിലും അകപ്പെട്ട് പ്രതിസന്ധിയിൽ കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾ, പട്ടികജാതി/പട്ടികവർഗക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരോട് സർക്കാർ അവഗണനയും വിവേചനവുമാണ് കാണിക്കുന്നതെന്ന് കടബാദ്ധ്യതാ വിരുദ്ധ സമിതി ആരോപിച്ചു. കടാശ്വാസ പദ്ധതിയിലെ സർക്കാർ വിവേചനത്തിനെതിരെ കടബാദ്ധ്യതാ വിരുദ്ധ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ 20ന് ധർണ നടത്തുമെന്ന് സംസ്ഥാന നേതാക്കളായ കെ.കെ. ചന്ദ്രൻ, ശിവൻ കദളി, സന്തോഷ് വർഗീസ്, എം.എ. കൃഷ്ണൻകുട്ടി, പി.കെ. കുമാരൻ എന്നിവർ വാർത്താസമ്മളനത്തിൽ പറഞ്ഞു.