അങ്കമാലി: നഗരസഭയിൽ ഓണത്തിന് ഒരുപൂവ് തൈനടീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. 17-ാം വാർഡ് എ.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഗ്രേസി ദേവസി, രജനി ശിവദാസൻ, സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, രേഖ ശ്രീജേഷ്, വൈസ് ചെയർ പേഴ്സൺ ഷൈലജ തങ്കരാജ്, കുടുംബശ്രീ അക്കൗണ്ടന്റ് ലിന്റ ഹർഷൻ, എ.ഡി.എസ് ചെയർ പേഴ്സൺ ജിഷ ലെനിൻ, വാർഡ് വികസന സമിതിഅംഗം ഷാജി യോഹന്നാൻ, ആശാ വർക്കർ ഹെൽബി ജോസ് തുടങ്ങിയവർ സംസാരിച്ചു.