മരട്:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഞാറ്റുവേലച്ചന്തയും വിത്തുവിതരണവും നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, എ.കെ.അഫ്സൽ, മോളി ഡെന്നി, ജയ ജോസഫ്, സി.ടി.സുരേഷ്, കെ.വി.സീമ, ഉഷ സഹദേവൻ, ബിനോയ് ജോസഫ്, എ.ജെ.തോമസ്, ശോഭ ചന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് കൃഷി ഓഫീസർ സിന്ധു, കൃഷി ഓഫീസർ ആഭ, പി. ജോസഫ്, അൻസാർ എന്നിവർ സംസാരിച്ചു. നെട്ടൂർ അന്താരാഷ്ട്ര മാർക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി ചിത്ര ക്ലാസ് നയിച്ചു. മുതിർന്ന എ.ഡി.സി അംഗമായ നാരായണന് നഗരസഭാ ചെയർമാൻ കുരുമുളക് തണ്ട് കൈമാറി. ക്ലാസിൽ പങ്കെടുത്തവർക്ക് വിത്തുകളും തൈകളും വിതരണം ചെയ്തു.