tha

കോതമംഗലം: കുട്ടമ്പുഴ, പിണ്ടിമന പഞ്ചായത്തുകളിലെ പ്രകൃതിരമണീയമായ തട്ടേക്കാട് പക്ഷിസങ്കേതം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽ എറണാകുളം ജില്ലയിലെ വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിദർശൻ സദസുകൾ സംഘടിപ്പിച്ചു.വനമഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കാട്ടറിവ് തേടി കിളിക്കൂട്ടം എന്ന ഏകദിന പഠനയാത്ര സംഘടിപ്പിച്ചത്. കുട്ടമ്പുഴ തട്ടേക്കാട് നടന്ന പ്രകൃതി ദർശൻ സദസ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ടിം.ഒ.ഔസേപ്പ് ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി വിദ്യാർത്ഥികളുമായി സംവദിച്ചു.
പിണ്ടിമന പഞ്ചായത്തിലെ ഭൂതത്താൻകെട്ടിലെ പ്രകൃതി ദർശൻ സദസ് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി മനോജ് കൃഷ്ണൻ പരിസ്ഥിതി ദർശനം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. നേച്ചർ ക്ലബ്ബ് അംഗങ്ങളായ 55 വിദ്യാർത്ഥികളും മർഗദർശികളായ 11 അദ്ധ്യാപകരുമാണ് ' യാത്രയിൽ പങ്കെടുത്തത്.

കാട്ടറിവ്,പുഴയറിവ്,മഴയറിവ്,പച്ച പുതച്ച പ്രകൃതി നൽകുന്ന ഉത്സാഹം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെട്ട ഏകദിന പഠനയാത്രയിലൂടെ വിദ്യാർത്ഥികളിൽ നേതൃശേഷി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം, പ്രകൃതിയോട് ഇണങ്ങിയുള്ള വീക്ഷണം, എന്നിവ നിലനിർത്തുകയാണ് ലക്ഷ്യമിട്ടതെന്ന് പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ നേച്ചർ ക്ലബ്ബ് കോ-ഓർഡിനേറ്റർ ടി.എസ്. ലിനേഷ് പറഞ്ഞു.നേച്ചർ ക്ലബ് അംഗങ്ങളായ അതുല്യ ശശീന്ദ്രൻ, പി. ഗായത്രി എന്നിവർ സംസാരിച്ചു.