njattuvela-chantha
വരാപ്പുഴ പഞ്ചായത്തിലെ ഞാറ്റുവേലച്ചന്ത ജില്ല പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

വരാപ്പുഴ: പഞ്ചായത്തിലെ ഞാറ്റുവേലച്ചന്തയും കർഷകസഭകളും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് അദ്ധ്യക്ഷയായി. ആലങ്ങാട് ആഗ്രോ സർവീസ് സെന്റർ നടത്തുന്ന സ്റ്റാളിൽ ഗുണമേന്മയുള്ള പീച്ചിൽ, സാലഡ് കുക്കുമ്പർ, മുളക്, തക്കാളി, ഹൈബ്രിഡ് ബന്ദി തൈകൾ, വിവിധയിനം അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, പൊക്കാളി അരി, മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങളും വില്പനയ്ക്കുണ്ടാകും. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി മത്തായി, വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. പോളി, സ്ഥിരംസമിതി അദ്ധ്യക്ഷരായ അമ്പിളി സജീവൻ, വിജു ചുള്ളിക്കാട്, പഞ്ചായത്ത് അംഗം എൻ.എസ്. സ്വരൂപ്, കൃഷി ഓഫീസർ ചാന്ദ്നി, പഞ്ചായത്ത് സെക്രട്ടറി സൈന ബീഗം, പാടശേഖരസമിതി സെക്രട്ടറി ഉമേഷ് പൈ, കർഷകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.