കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിക്ക് കീഴിൽ പുഷ്പക്കൃഷി ആരംഭിച്ചു. നഗരസഭ ഒന്നാം ഡിവിഷനിൽ എം.പി.ഐയുടെ 50 സെന്റിലാണ് പുഷ്പക്കൃഷി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, കൗൺസിലർമാരായ ജിജി ഷാനവാസ്, പ്രിൻസ് പോൾ ജോൺ, ജിഷ രഞ്ജിത്,ഷമോൾ സുനിൽ, ടി.എസ്.സാറ, സി.എ.തങ്കച്ചൻ എന്നിവർ പങ്കെടുത്തു.