saji-cheriyan

കൊച്ചി: ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗം രണ്ടു തരത്തിലുള്ള നിയമ നടപടികൾക്കാണ് വഴി തുറക്കുന്നത്. ദേശീയ മഹിമയെ അപമാനിക്കുന്നതു തടയാനുള്ള 1971ലെ നിയമ പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കാമെന്നതാണ് ഒന്ന്. ഭരണഘടനയോടു നിർവ്യാജമായ കൂറും വിശ്വാസവും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി ചുമതലയേറ്റ ശേഷം, ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പദവിയിൽ തുടരാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതിയിൽ ക്വോ വാറന്റോ ഹർജി നൽകാമെന്നതാണ് മറ്റൊന്ന്.

മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ വിമർശിക്കലല്ല, നിരാകരിക്കലാണ്. ഇത് കുറ്റകരമാണെന്ന് ഈ നിയമത്തിൽ തന്നെയുള്ള വിശദീകരണത്തിൽ പറയുന്നുണ്ടെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി. അസഫ് അലി വ്യക്തമാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിൽ ഭരണഘടനാ വിമർശനം ഉൾപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ക്വോ വാറന്റോ ഹർജി

സാധാരണഗതിയിൽ മന്ത്രിമാരുടെ പ്രവൃത്തികൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നൽകുന്ന ക്വോ വാറന്റോ ഹർജികൾ നിലനിൽക്കില്ല. ഇത്തരം ആയിരക്കണക്കിന് പരാതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലവിലുണ്ട്. ഈ കേസിൽ ഭരണഘടനയെ മന്ത്രി നിരാകരിച്ചതിനാൽ ക്വോ വാറന്റോ ഹർജി നിലനിൽക്കും.

ആർ. ബാലകൃഷ്‌ണ പിള്ള 1985 മേയ് 25നു എറണാകുളത്ത് രാജേന്ദ്ര മൈതാനത്തു നടത്തിയ 'പഞ്ചാബ് മോഡൽ' പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെ.സി.ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് കെ. ഭാസ്‌കരൻ, ജസ്റ്റിസ് കെ. നരേന്ദ്രൻ, ജസ്റ്റിസ് വി.ബി. നമ്പ്യാർ എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് ഹർജി പരിഗണിക്കുന്നതിനിടെ, ബാലകൃഷ്‌ണ പിള്ള രാജിവച്ചു. എങ്കിലും വാദം കേട്ട് ഫുൾബെഞ്ച് വിധി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണോയെന്നു പരിശോധിക്കേണ്ടത് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ ഗവർണറാണെന്നും കോടതിയല്ലെന്നും ഫുൾബെഞ്ച് വ്യക്തമാക്കിയിരുന്നു.

സജി ചെറിയാന്റെ കേസ് വ്യത്യസ്തമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും ക്വോ വാറന്റോ ഹർജി നിലനിൽക്കുമെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇതനുവദിച്ചാൽ സജി ചെറിയാന് പദവി ഒഴിയേണ്ടി വരും.

 സ​ജി​ ​ചെ​റി​യാ​നെ പി​ന്തു​ണ​ച്ച് സി.​പി.​എം​ ​നേ​തൃ​ത്വം

​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ന​ട​ത്തി​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശം​ ​നാ​ക്കു​ ​പി​ഴ​യാ​കാ​മെ​ന്നും​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​രാ​ജി​ ​വ​യ്‌​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​സി.​പി.​എം​ ​പൊ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ബേ​ബി​ ​പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ലെ​ ​ഭ​ര​ണ​കൂ​ട​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ജ​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​എ​ന്തൊ​ക്കെ​യാ​ണെ​ന്നാ​ണ് ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​ഭ​ര​ണ​ഘ​ട​ന​യ്‌​ക്ക് ​എ​തി​രാ​യി​ ​താ​ൻ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​വി​വാ​ദ​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ല,​ ​രാ​ജ്യ​ത്ത് ​നി​ല​നി​ൽ​ക്കു​ന്ന​ ​സാ​മൂ​ഹി​ക​-​സാ​മ്പ​ത്തി​ക​ ​വ്യ​വ​സ്ഥ​ക​ളെ​ ​വി​മ​ർ​ശി​ച്ച​പ്പോ​ൾ​ ​നാ​വു​പി​ഴ​ ​സം​ഭ​വി​ച്ച​താ​കാം.​ ​അ​ത് ​ച​ർ​ച്ച​ ​ചെ​യ്‌​ത് ​പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.
മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​മ​റ്റു​ ​പ​ല​തു​മാ​ണ് ​വ​രു​ന്ന​ത്.​ ​ദു​ർ​വ്യാ​ഖ്യാ​ന​ങ്ങ​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ല്ല.​ഉ​ദ്ദേ​ശി​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ബ​ദ്ധ​ത്തി​ൽ​ ​പ​റ​ഞ്ഞെ​ങ്കി​ൽ​ ​അ​ത് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്ക​ണം.​ ​ഭ​ര​ണ​ഘ​ട​ന​യ്‌​ക്ക് ​ചി​ല​ ​അ​പ​ര്യാ​പ്ത​ക​ൾ​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് ​അ​തി​ന്റെ​ ​ര​ച​യി​താ​ക്ക​ൾ​ ​ത​ന്നെ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​എ​വി​ടെ​യും​ ​എ​ഴു​തി​ ​വ​ച്ചി​ട്ടി​ല്ല.​ ​ഭാ​വി​യി​ൽ​ ​ഭ​ര​ണ​ഘ​ട​ന​ ​ഭേ​ദ​ഗ​തി​ക​ൾ​ ​ചെ​യ്യാ​നു​ള്ള​ ​വ്യ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​തും​ ​അ​തു​കൊ​ണ്ടാ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ളെ​ ​ത​ഴ​യാ​ൻ​ ​ചി​ല​ർ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ ​പ്ര​തി​രോ​ധി​ക്കാ​നാ​ണ് ​സി.​പി.​എം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും​ ​ബേ​ബി​ ​ചൂ​ണ്ടി​ക്കാ​ട്ടി.