കൂത്താട്ടുകുളം:വടകര സെന്റ്.ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷവും ഡോക്ടർ കെ.ആർ. നാരായണൻ മെറിറ്റോറിയൽ സ്കോളർഷിപ്പ് വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
റിട്ട. പ്രൊഫസർ ഡോ. എൻ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും
തിരുമാറാടി പഞ്ചായത്ത് അംഗം സന്ധ്യ മോൾ പ്രകാശ് നിർവഹിച്ചു.പ്ലസ് ടു എസ്എസ്എൽസി, പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ ആദരിച്ചു
ഫാ:മേരിദാസ് സ്റ്റീഫൻസ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്,
പി.ടി.എ പ്രസിഡന്റ് സജി മാത്യു, നഗരസഭാ കൗൺസിലർ ജിജോ ടി.ബേബി
ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി.എബ്രഹാം
ടി.ടി.എ പ്രിൻസിപ്പൽ ജിലു വർഗീസ്
പ്രിൻസിപ്പൽ ലിനി മർക്കോസ്, ബേബി തോമസ്, മനോജ് ജോസഫ് എന്നിവർ പങ്കെടുത്തു