പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്‌സൈസ് പരിശോധനയിൽ 2.050 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സുമോണാണ് (30) പിടിയിലായത്. വില്പനയ്ക്കായി മറ്റൊരാൾക്ക് കൊടുക്കാൻ കുറുപ്പംപടി എം.ജി. എം സ്‌കൂൾ കവലയിൽ നിൽക്കുന്നതിനിടയിലാണ് പിടികൂടിയതെന്ന് എക്‌സൈസ് പറഞ്ഞു. ഇൻസ്‌പെക്ടർ എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജി. മധുസൂദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.എൽ. ഗോപാലകൃഷ്ണൻ, സി.വി. കൃഷ്ണദാസ്, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു.