df

കൊച്ചി: കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ശില്പശാല സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. മണ്ണെണ്ണ വിലക്കയറ്റവും മത്തിയുടെ കുറവും മൂലം മത്സ്യമേഖല ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതത്തിൽ നിന്ന് കരകയറാൻ തൊഴിലാളികൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജുകളോ സബ്‌സിഡികളോ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.