പെരുമ്പാവൂർ: ലീഡർ കെ.കരുണാകരന്റെ 104-ാമത് ജന്മദിനാചരണം പെരുമ്പാവൂർ - കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു. കെ.പി.സി.സി. നിർവാഹക സമിതിഅംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ,​ ബ്ലോക്ക് ഭാരാവാഹികളായ പി.കെ.മുഹമ്മദ് കുഞ്ഞ്, കെ.എൻ.സുകുമാരൻ, ബേബി തോപ്പിലാൻ, ടി.ജി സുനിൽ, പോൾ പാത്തിക്കൽ, സി.കെ രാമകൃഷ്ണൻ, സാബു ആന്റണി, എം.പി. ജോർജ്, എം.എം.ഷാജഹാൻ, ബിജു ജോൺ ജേക്കബ്, നിസാർ, വേണു എന്നിവർ പ്രസംഗിച്ചു.