
കൂത്താട്ടുകുളം: കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവുമായി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം.
പാത്തുമ്മയുടെ ആട്,മതിലുകൾ, ഭൂമിയുടെ അവകാശികൾ, പ്രേമലേഖനം തുടങ്ങിയ കഥകളുടെ പ്രധാന ഭാഗങ്ങളാണ് കുട്ടികൾ രംഗാവിഷ്കാരം നടത്തിയത്. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. ആർ.സന്ധ്യ അദ്ധ്യക്ഷയായി. ഹെഡ്മാസ്റ്റർ എ.വി.മനോജ്,
പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, സി.പി. രാജശേഖരൻ, സി.എച്ച്. ജയശ്രി, കൺവീനർ സിജ രാജൻ, ട്രയ്നർ മിനിമോൾ എബ്രാഹം, പെട്ര മരിയ റെജി, നീഹാര ബിജോയ്, ആഷ്ലി എൽദോ, നെൽബ എൽസ നിഖിൽ എന്നിവർ സംസാരിച്ചു.