കൊച്ചി: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും കൂട്ടിയ ചാർജ്ജിന്റെ ആനുപാതികമായി കാഷ് ഡെപ്പോസിറ്റ് വർദ്ധിപ്പിച്ചതിനുമെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം മേഖലാകമ്മിറ്റി കലൂർ രാജ്യാന്തര മൈതാനിയിലുള്ള കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, മേഖലാ പ്രസിഡന്റ് എം.സി. പോൾസൺ, മേഖലാ ജനറൽ സെക്രട്ടറി അസീസ് മൂലയിൽ, ജില്ലാ സെക്രട്ടറിമാരായ അബ്ദുൾ റസാക്ക്, ജിമ്മി ചക്യത്ത് എന്നിവരും നാദിർഷ, ദയാനന്ദൻ, എഡ്വേഡ് ഫോസ്റ്റസ്, ലീന റാഫേൽ, പ്രദീപ് ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു.