df

കൊച്ചി: പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനം സജ്ജമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഐ.എൻ.സി.ഒ, ഐ.എസ്) ചേർന്ന് പ്രവർത്തിക്കും. തീരദേശ മേഖലകളിലെ ജനങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ് വിനോദിനി രമേഷും ഐ.എൻ.സി.ഒ. ഐ.എസ് ഡയറക്ടർ ഡോ. ശ്രീനിവാസ് തുമ്മലയും അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പു വച്ചു.