df

കൊച്ചി: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം, എന്നീ നാലു ജില്ലകളിലുളള ഉദ്യോഗാർത്ഥികൾക്കായി ജൂലായ് 11 മുതൽ ആഗസ്റ്റ് 23വരെ 30 ദിവസം സൗജന്യ ഓൺലൈൻ മത്സരപ്പരീക്ഷ പരിശീലന പരിപാടി ചാലക്കുടി സിവിൽ സ്റ്റേഷനിൽ നടത്തുന്നു. പി.എസ്.സി നടത്താൻ നിശ്ചയിച്ചിട്ടുള്ള ബിരുദതലത്തിലുള്ള ഒഴിവുകൾക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുന്നത്. അവസാനതീയതി: ജൂലായ് ഏഴ്.

ഇ-മെയിൽ: rpeeekm.emp.lbr@kerala.gov.in teeckdy.emp.lbr@kerala.gov.in.