accident

മൂവാറ്റുപുഴ: ഒമിനി വാനുമായി കൂട്ടിയിടിച്ച കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു. ആവോലി പഞ്ചായത്തിലെ കണ്ണംപുഴയിലാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്ന് പോകുകയായിരുന്ന കാറും തൊടുപുഴ ഭാഗത്തു നിന്ന് വരുകയായിരുന്ന ഒമ്നി വാനുമാണ് കൂട്ടിയിടിച്ചത്. സംഭവമറിഞ്ഞ് ഓടികൂടുയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.