
തൃക്കാക്കര: ജില്ലയിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്കായുള്ള സ്ഥലമെറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ പദ്ധതികളുടെ സ്ഥലമെറ്റെടുക്കൽ പുരോഗതി ചർച്ച ചെയ്യുന്നതിനായി ചേർന്ന ലാൻഡ് അക്വിസിഷന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിലവിൽ 60 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പെരുമ്പാവൂർ ബൈപ്പാസ്, എറണാകുളം- അമ്പലപ്പുഴ റെയിൽ പാത ഇരട്ടിപ്പിക്കൽ, സീപോർട്ട് എയർപോർട്ട് റോഡ്, മൂവാറ്റുപുഴ ബൈപ്പാസ്, പുറയാർ റെയിൽവേ ഓവർ ബ്രിഡ്ജ്, വടുതല റെയിൽവേ ഓവർ ബ്രിഡ്ജ് തുടങ്ങിയവ പ്രധാനപ്പെട്ട പദ്ധതികളുടെ തൽസ്ഥിതി യോഗത്തിൽ ചർച്ചയായി.