
തൃക്കാക്കര: ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂൾ ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
ബഷീർ കഥാപാത്രങ്ങളായ മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്, സുഹറ, പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും എന്നിവ കുട്ടികൾ അവതരിപ്പിച്ചു.എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ പ്രസിഡന്റ് ബീന പി. നായർ, മഞ്ജു വർഗീസ്, ആരക്കുന്നം ഗ്രാമീണ വായനശാലാ പ്രസിഡന്റ് ജിനു ജോർജ്, ഇന്നു വി.ജോണി, അശ്വതി മേനോൻ, അന്ന ബിജു, സിയ ബിജു, ആതിര അശോകൻ, ആകർഷ് സജികുമാർ, അക്സ മേരി പോൾ, അമില ലാലൻ, ആൻമരിയ ഷിബു എന്നിവർ സംസാരിച്ചു.