കൊച്ചി: ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയ‌ർ അസോസിയേഷൻ വാർഷിക പൊതുയോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.പദ്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. പി.എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. ജോർജ്, അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി ആർ.എൻ. പടനായർ, ജില്ലാ സെക്രട്ടറി കെ.എം.പുഷ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എൻ. സുകുമാരൻ (പ്രസിഡന്റ്), കെ.കെ. സജീവൻ (സെക്രട്ടറി), കെ.ടി. ഗംഗാധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.