
കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് ഷാജ് കിരണിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു. എറണാകുളത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാരനായി ഷാജ് കിരൺ സമീപിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷാജിന്റെ പങ്കാളി ഇബ്രായിയും ഇ.ഡി ഓഫീസിലെത്തിരുന്നു.