besheer

കൊച്ചി: നളന്ദ പബ്ലിക് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ ജീവചരിത്രത്തിന്റെയും പാത്തുമ്മയുടെ ആട് എന്ന നോവലിന്റെയും പുസ്തകാസ്വാദനവും ബാല്യകാല സഖിയിലെ സംഭാഷണങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ബഷീറിന്റെ 48 പുസ്തകങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സ്കൂൾ മാനേജർ വി.കെ. ഭാസ്കരൻ, പ്രിൻസിപ്പൽ എൻ.പി. കവിത എന്നിവർ പങ്കെടുത്തു.