dr-jose-juliean-56

മൂവാറ്റുപുഴ: സൈക്കിൾ സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരട് കൊട്ടാരത്തിൽ ഡോ. ജോസ് ജൂലിയൻ (56) നിര്യാതനായി. 2021 സെപ്തംബർ 30ന് രാവിലെ മരടിലാണ് അപകടം. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വൈറ്റില നിഖിൽ ഡെന്റൽ ക്ലിനിക് ഉടമയും കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസ് പ്രിൻസിപ്പലുമാണ്. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കൊച്ചി ചാപ്റ്റർ പ്രസിഡന്റ്, ഇന്ത്യൻ പ്രോസ്‌തോഡോന്റിക് സൊസൈറ്റി കേരള എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കോതമംഗലം മാർ ബസേലിയോസ് കോളേജ് പ്രൊഫസർ, വകുപ്പുമേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ (അരമനപള്ളി) സെമിത്തേരിയിൽ. കോതമംഗലം പുതുപ്പാടി കൊട്ടാരത്തിൽ എം.ഡി. ജോസിന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: നീബ. മക്കൾ: ഡോ.നിഖിൽ, നമിത. (അനലിസ്റ്റ്, ഡോയിച് ബാങ്ക് ബംഗ്‌ളൂരു).