
കൊച്ചി: കൊച്ചി കോർപ്പറേഷൻ, ജി.ഐ.സെഡ്, എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോർപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന 100 ഇ- ഓട്ടോ ഡ്രൈവർമാർക്കായിട്ടുള്ള ദ്വിദിന പരിശീലന പരിപാടി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) നേതൃത്വത്തിൽ ഹോട്ടൽ സാസ് ടവറിൽ നടന്ന യോഗത്തിൽ ചെയർമാൻ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്
കോർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ബി സ്യമന്തഭദ്രൻ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോർപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ സൈമൺ ഇടപ്പള്ളി, എറണാകുളം ഓട്ടോറിക്ഷ തൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാ സെക്രട്ടറി റെജിമോൻ. പി.വി, ജി.ഐ.സെഡ് പ്രതിനിധി ക്രിസ്റ്റി ചെറിയാൻ, കിലെ ഫെല്ലോ വിജയ് വിൽസ് എന്നിവർ പ്രസംഗിച്ചു. ജൂലായ് 5 മുതൽ 8 വരെ രണ്ടു ദിവസമുള്ള രണ്ടു ബാച്ചുകളിലായി 100 ഓട്ടോ ഡ്രൈവർമാർക്കാണ് കിലെയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.