പള്ളുരുത്തി:ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് ഉൾപ്പെടെ വടക്കോട്ടുള്ള തീരദേശത്ത് കടലാക്രമണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവഗണിക്കുന്ന എം.എൽ.എയ്ക്കും ഇറിഗേഷൻ വകുപ്പിനുമെതിരെ 20-20 യുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധം കണ്ണമാലി ഫെറോനാ പള്ളി വികാരി ഫാ:ജോപ്പൻ അണ്ടിശേരിയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എൽ.ജോസഫ് അഭിസംബോധന ചെയ്തു സംസാരിച്ചു. സമരം ചെയ്ത പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള അംഗങ്ങളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.