kathamangalamപ്രതി ജോണി

കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണിയെയാണ് (56) കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്. കോതമംഗലം ടൗണിൽ പ്രതി നടത്തിവന്നിരുന്ന സ്ഥാപനത്തിൽ വച്ചാണ് സംഭവം. ഇൻസ്പെക്ടർ അനീഷ് ജോയി, എസ്ഐമാരായ മാഹിൻ സലീം ,ഷാജി കുര്യാക്കോസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.