തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗവ. ജെ.ബി. സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയിൽ എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു. ' എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ മുരളീധരൻ സ്കൂൾ ഹെഡ്മിസ്ട്രസ് എം. ഷൈലയ്ക്ക് എഴുത്തുപെട്ടി നൽകി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക നടൻ പറവൂർ രംഗനാഥൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് എം.പി നാരായണദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. വി.എം. രാമകൃഷ്ണൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം വി.ആർ. മനോജ്, ഗ്രന്ഥശാല നേതൃസമിതി ഉദയംപേരൂർ പഞ്ചായത്ത് കൺവീനർ ടി.സി ഗീതാദേവി, ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളായ പി.എം. അജിമോൾ, എം.ജി. സിബി, ലൈബ്രറേറിയൻ ജയന്തി ഉണ്ണി, സ്കൂളിലെ അദ്ധ്യാപകരായ ടി.എം മേരി, ടി.എസ് സംഗീത തുടങ്ങിയവർ സംസാരിച്ചു.