fireforce
കീച്ചേരിപ്പടിയിൽ സ്വകാര്യ ബസിന് തീപിടിച്ചത് ഫയർഫോഴ്സ് അണക്കുന്നു. .

മൂവാറ്റുപുഴ: കീച്ചേരിപ്പടിയിൽ സ്വകാര്യ ബസിനുള്ളിൽ തീപിടിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന ബസിന്റെ ഉള്ളിൽ നിന്നാണ് തീപടർന്നത്. തീ പടർന്നതോടെ ഡ്രൈവർ ബസ് നിർത്തി. പരിഭ്രാന്തരായ യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങി. ആർക്കും പരിക്കില്ല. ബാറ്ററി ഷോർട്ടായതാണ് തീപിടിക്കുവാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീഅണച്ചു. സംഭവത്തെത്തുടർന്ന് കോതമംഗലം മൂവാറ്റുപുഴ റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. തീ അണച്ചശേഷം ബസ് റോഡിൽ നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.