കൊച്ചി: ദുർഘട വനപ്രദേശങ്ങളിലും വാഹനസൗകര്യം ഇല്ലാത്തയിടത്തും താമസിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ ആവിഷ്‌കരിച്ച ഗോത്രസാരഥി പദ്ധതിയിൽ ഗുണഭോക്താക്കളായി 101 പേർ. കുട്ടമ്പുഴ പഞ്ചായത്തിലെ ഗവ.എച്ച്.എസ്.എസ് മാമലക്കണ്ടം, എസ്.എം.എൽ.പി സ്കൂൾ മാമലക്കണ്ടം, ഗവ.യു.പി.എസ് ഇടമലയാർ വിദ്യാലയങ്ങളിലാണ് പദ്ധതി.
ഇടമലയാർ സ്കൂളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ജീപ്പുകൾ ഒരുക്കി; മറ്റു രണ്ടിടങ്ങളിലും ബസും. എല്ലാവർക്കും ഹോസ്റ്റൽസൗകര്യം ഒരുക്കാനാവാത്ത സാഹചര്യത്തിൽ ഗോത്രസാരഥി പദ്ധതി ഊരുകളിലെ കുട്ടികൾക്ക് ആശ്വാസമാകുമെന്ന് ജില്ല ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അനിൽ ഭാസ്‌കർ പറഞ്ഞു.