തൃപ്പൂണിത്തുറ: തിരുവാങ്കുളം കൃഷിഭവന്റെ ഞാറ്റുവേലച്ചന്തയും കർഷക സഭയും നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപരമേശ്വരൻ, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ സി.എ ബെന്നി, കൗൺസിലർമാർ, എ.ഡി.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു.