കളമശേരി: കളമശേരി സർവീസ് സഹകരണബാങ്ക് ജീവനക്കാരി ശ്രീദേവി ജോലി രാജിവെച്ചു. ബാങ്ക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സസ്പെൻഷനിലായിരുന്നു. ബാങ്ക് ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പ്രകാരം വീഴ്ച കണ്ടെത്തിയിരുന്നു. ബാങ്ക് നടപടി എടുത്തതിനെ തുടർന്ന് രാജിക്കത്ത് നൽകി. ഇന്ന് കൂടുന്നബാങ്ക് ഡയറക്ടർ ബോർഡ് മീറ്റിംഗിൽ തീരുമാനമുണ്ടാകും.