1

തൃക്കാക്കര: സ്വാതന്ത്ര്യദിനത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് തുതിയൂരിൽ നിന്ന് നാല് യുവാക്കൾ നടത്തുന്ന കൊച്ചി ടു കാശ്‌മീർ ആസാദിയാത്രയയ്ക്ക് തുടക്കമായി. 45നാൾ നീളുന്നയാത്ര തുതിയൂർ സെന്റ് ജോസഫ് ദേവാലയത്തിന് സമീപം ഫാ.ആന്റണി വാഴക്കാല ഫ്ളാഗ് ഓഫ് ചെയ്‌തു.

കുന്നുംപുറത്ത് ലിനോ ജോസഫ്, മോളത്തുപറമ്പിൽ രാഹുൽ സലി, കണ്ണങ്കേരി മുഹമ്മദ് അൻസാർ അസീസ്, കണിയാംമോളത്ത് അമൽരാജു എന്നിവരാണ് യാത്രികർ.