
മരട്: കുണ്ടന്നൂർ-തേവര മേൽപ്പാലത്തിലെ കുഴികൾ അടച്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു.ഡബ്ല്യു.ഇ.സി) മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിഅംഗം കെ.ബി.മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡബ്ല്യു.ഇ.സി മരട് മണ്ഡലം പ്രസിഡന്റ് നജീബ് താമരക്കുളം അദ്ധ്യക്ഷനായി. മരട് നഗരസാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, റഷീദ് താനത്ത്, സി.ഇ.വിജയൻ, ആന്റണി കളരിക്കൽ, സുനില സിബി, പി.പി.സന്തോഷ്, റിയാസ് കെ. മുഹമ്മദ്, മോളി ഡെന്നി, ജയ ജോസഫ്, മിനി ഷാജി, രാജി സുമേഷ്, ജോർജ് ആശാരിപ്പറമ്പിൽ, ആഷ്ബിൻ ആന്റണി, സി.പി.ജോസഫ് ബിജു ആന്റണി, ഫൈസൽ തെക്കേവീട്ടിൽ എന്നിവർ സംസാരിച്ചു.