നെടുമ്പാശേരി: മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച പിതാവ് കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. വൈപ്പിൻ നായരമ്പലം നെടുങ്ങാട് നരികുളം വീട്ടിൽ ജോസഫാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകൻ അതുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി അത്താണി - പറവൂർ റോഡിൽ കുറ്റിയാൽ കവലയിലായിരുന്നു അപകടം. അത്താണിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസഫും മകനും. എതിരെ വന്ന കാറാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചാലാക്ക മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: സിനി. അമൽ മറ്രൊരു മകനാണ്.