കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ സൗത്ത് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം സ്വാമി അദ്വൈതാനന്ദ തീർത്ഥ, വൈക്കം ശ്രീകുമാർ തന്ത്രി എന്നിവരുടെ കാർമ്മികത്വത്തിൽ 7, 8, 9 തീയതികളിൽ വിജ്ഞാനോത്സവമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഉത്സവ ചടങ്ങുകളുടെ ഉദ്ഘാടനം 7ന് രാവിലെ 10ന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കും. ചേന്ദമംഗലം പ്രതാപൻ അനുഗ്രഹ പ്രഭാഷണം നടത്തും. പുരുഷോത്തമൻ, ശാഖാ സെക്രട്ടറി ഐ.ആർ. തമ്പി, ക്ഷേത്രം കൺവീനർ എൻ.കെ. മോഹനൻ എന്നിവർ സംസാരിക്കും.

ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, തുടർന്ന് സംഗീതാർച്ചന, നാടൻപാട്ട്. 8ന് രാവിലെ 9.30ന് യൂണിയൻ അംഗം എൽ.സന്തോഷ് വിജ്ഞാനസദസ് ഉദ്ഘാടനം ചെയ്യും. പി.കെ. ജയൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകിട്ട് വിശേഷാൽ ദീപാരാധന, വിവിധ കലാപരിപാടികൾ, 9ന് രാവിലെ 6 മുതൽ മഹാഗണപതിഹോമം, ബ്രഹ്മകലശാഭിഷേകം, മഹാഗുരുപൂജ, സ്വാമി അദ്വൈതാനന്ദ തീർത്ഥയ്ക്ക് സ്വീകരണം.

9.30ന് യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും. സ്വാമി അദ്വൈതാനന്ദ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് അന്നദാനം. വൈകിട്ട് 5ന് സർവൈശ്വര്യപൂജ, വിശേഷാൽ ദീപാരാധന, പൂമൂടൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാപരിപാടികൾ.