kothamangalam

കോതമംഗലം: ചെറുകിട നാമമാത്ര കർഷകരെയും യുവാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സമ്പൂർണ ജൈവകൃഷി പദ്ധതിയുമായി വാരപ്പെട്ടി പഞ്ചായത്ത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വാരപ്പെട്ടി കൃഷിഭവനിൽ നടന്ന ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായരാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഞാറ്റുവേലചന്തയുടെ ഭാഗമായി അത്യുത്പാതന ശേഷിയുള്ള പച്ചക്കറിതൈകളും ഫലവൃക്ഷ തൈകളും കുടുംബശ്രീ അംഗങ്ങളുടെ ഉത്പപന്നങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാനനോബി, പഞ്ചായത്ത് അംഗങ്ങളായ കെ.എം. സെയ്ദ്, എം.എസ്. ബെന്നി, ഷജിബെസി, കെ.കെ.ഹുസൈൻ,​ കൃഷി ഓഫീസ ർസണ്ണി കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.