കളമശേരി: ഗ്രാമീണ വായനശാല മഞ്ഞുമ്മൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. വായനശാല പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ അർു്ധ്യക്ഷത വഹിച്ചു.ഏലൂർ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ്. അനിരുദ്ധൻ, ബി.മോഹനൻ, കെ.എച്ച്. സുരേഷ്, പി.എസ്. നന്ദകുമാർ എന്നിവർ സംസാരിച്ചു.