കൊച്ചി: വടുതല ഡോൺബോസ്കോ ടെക്നിക്കൽ ഐ.ടി.ഐയിൽ വനിതകൾക്കായി സൗജന്യ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-35. എസ്.എസ്.എൽ.സിയോ തത്തുല്യമോയാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നുമാസത്തെ കോഴ്സ് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയായിരിക്കും. സ്പോക്കൺ ഇംഗ്ലീഷ്, ബേസിക് കമ്പ്യൂട്ടർ എന്നിവയും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9496083618.